ചോദ്യമില്ലായ്മയ്ക്കൊരുത്തരം
ചോദ്യമില്ലായ്മയ്ക്കൊരുത്തരം
ഉത്രാടത്തപ്പനോരുത്തരം ചോദിച്ചു;
ചോദ്യങ്ങളില്ലാത്തോരുത്തരം ചോദിച്ചു!
ചോദ്യങ്ങളില്ലാത്തോരുത്തരം ചോദിച്ചു!
• • •
കാണാമറയത്തു നിൽക്കുമെൻ ആത്മാവിനൊരുത്തരം;
ഏകാന്തതീരത്തടിഞ്ഞ ചോദ്യമില്ലായ്മയ്ക്കൊരുത്തരം.
ഏകാന്തതീരത്തടിഞ്ഞ ചോദ്യമില്ലായ്മയ്ക്കൊരുത്തരം.
മൂകമായ് പെയ്യുമെൻ നിലാവെണ്മയ്ക്കൊരുത്തരം;
മോഹങ്ങൾ മായ്ച്ചൊരെൻ വ്യാമോഹങ്ങൾക്കൊരുത്തരം.
മോഹങ്ങൾ മായ്ച്ചൊരെൻ വ്യാമോഹങ്ങൾക്കൊരുത്തരം.
കാലങ്ങൾ മാച്ചോരെൻ കൽപനകൾക്കൊരുത്തരം;
ചോദ്യങ്ങളില്ലാത്തോരെൻ ശൂന്യമാം സത്യത്തിനൊരുത്തരം.
ചോദ്യങ്ങളില്ലാത്തോരെൻ ശൂന്യമാം സത്യത്തിനൊരുത്തരം.
• • •
ആത്മാവിൻ മൗനത്തിൽ അലയടിച്ചുയരുന്ന ഓർമ്മപോലൊരു നിഗൂഢോത്തരം.
എന്നും... കൂടെയുണ്ടെന്നൊരുത്തരം...
- ശരത് മേലേവീട്
