അനഘാനുരാഗം
അനഘാനുരാഗം
അനഘമാമനുരാഗാമൃതധാരയിൽ,
അനഘാനുഭൂതികളണയാതെയെരിയവേ,
അലതല്ലിയുലയുമെന്നനന്താന്തരംഗത്തിലെ,
അഴലുകളോരോന്നുമലിയുന്നുനിന്നിലായ്...
അനഘയാമിവളാണെന്നകതാരിലെയനുഗ്രഹം,
അനഘയത്രേയിവിടുത്തെയമൃതഭാഷണവും!
അമരത്വംപൂകിയെന്നനഘസങ്കൽപ്പങ്ങൾ,
അക്ഷരധാരയായവനിയിലൊഴുകുന്നു...
- Sarath Meleveed